ഞാൻ ഭാരതരത്നക്ക് അർഹനല്ല: അമിതാബ് ബച്ചൻ

പദ്മവിഭൂഷണമല്ല മറിച്ചു ഭാരതരത്ന ആണ് അമിതാബ് ബച്ചൻ അർഹിക്കുന്നത് എന്ന് പറഞ്ഞ മമത ബാനെർജിയുടെ വാക്കുകൾ വിനീതമായി ഘണ്ടിക്കുന്നുവെന്നു അമിതാബ് ബച്ചൻ.

ഭാരതരത്ന നേടാൻ മാത്രം വലിയവനല്ല താനെന്നു ഇന്ത്യൻ സിനിമയിലെ ബിഗ്‌ ബി എന്നറിയപ്പെടുന്ന അമിതാബ് ബച്ചൻ അദ്ധേഹത്തിന്റെ ട്വിറ്റെർ പേജിൽ കുറിച്ചു.

I dont deserve bharat ratna

“ഭാരതരത്ന നേടാൻ അർഹനല്ല ഞാൻ…രാജ്യം ഇപ്പോൾ എനിക്ക് തന്ന അംഗീകാരത്തിൽ ഞാൻ സംത്രിപ്തനാണ്”, അമിതാബ് ബച്ചൻ പറഞ്ഞു.

അമിതാഭ് ബച്ചൻ ഭാരതരത്ന അര്ഹിക്കുന്നു എന്ന് ഇന്നലെയാണ് മമത ട്വീറ്റ് ചെയ്തത്. “അമിതാഭ് ഒരു ജീവിക്കുന്ന ഇതിഹാസമാണ്‌.

രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതി ആയ പദ്മവിഭൂഷനേക്കാൾ അദ്ദേഹത്തിന് യോജിച്ചത് ഭാരതരത്ന ആണ്”, മമത പറഞ്ഞു.

‘ഷമിതാബ്’ ആണ് അമിതാഭ് ബച്ചന്റെ അടുത്ത സിനിമ. ധനുഷും അക്ഷര ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുനതു ആർ ബാൽകി ആണ്.

Catch more celebrity scoops, TV drama, and movie updates in our Entertainment section.

From red carpets to streaming originals, PanAsiaBiz keeps you in the loop.

About Nirmal Narayanan 180 Articles
A journalist with over six years of experience in Digital Media specialized in writing stories on science and entertainment. A post-graduate in English Literature, I spend my free time researching paranormal incidents and UFO sightings that happen all across the globe